P K Rosi

T H E    F i r s t    H e r o i n e

about us

About Us

നൂറ്റാണ്ടു തികക്കുന്ന മലയാള സിനിമയുടെ 'അമ്മ . ജെ സി ഡാനിയേയേൽ നിർമിച്ചു സംവിധാനം ചെയ്ത വിഗതകുമാരൻ എന്ന ആദ്യ മലയാളം സിനിമയിലെ നായിക . സിനിമയേക്കുറിച്ചു കേട്ടുകേൾവി പോലുമില്ലായിരുന്നു കാലത്തു തുച്ഛമായ പ്രതിഫലത്തിൽ ഒരുപാടു കഷ്ടതകൾ അനുഭവിച്ചു ആദ്യനായികയേ അനശ്വരമാക്കിയ നടി. എന്നാൽ ദളിത് സമൂഹത്തിലെ അംഗമായി പോയി എന്ന ഒറ്റക്കാരണം കൊണ്ട്, സവർണർ , ഈ സിനിമയുടെ പ്രദർശനം തടയുകയും പി കെ റോസിയുടെ കുടിലിനു തീയിട്ടു അവരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തു . അർദ്ധരാത്രിയിൽ പ്രാണരക്ഷാർദ്ധം ഓടി രക്ഷപെട്ട അവർ പിന്നീട് തമിഴ്‌നാട്ടിലേക്ക് താമസം മാറുകയും അവിടെ ജീവിച്ചു 1988 ജൂലൈ 1 ഈ ലോകത്തോട് വിടപറയുകയും ചെയ്തു.

പി കെ റോസിയുടെ രക്തബന്ധുക്കൾ ഉൾപ്പെടെ കല സാഹിത്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രവർത്തകരുടെ കൂട്ടായ്‌മയാണ്‌ ഈ ഫൌണ്ടേഷൻ . . മലയാളസിനിമയുടെ ചരിത്രം എന്നാൽ പി കെ റോസിയുടെ കൂടെ ചരിത്രം ആണ് . അത് കൂടി ചേർത്ത് വായിക്കാതെ ആ ചരിത്രം പൂർണമാകില്ല. അത് വഴി സാംസ്കാരിക നവോത്ഥാനത്തിന് തന്നെ തുടക്കം കുറയ്ക്കുന്നതിനായി രൂപം കൊണ്ട സംഘടനയാണ് പി കെ റോസി ഫൌണ്ടേഷൻ. സമത്വഷ്‌ഠിതവും ജനാധിപത്യപരവുമായ ഒരു സമൂഹനിര്മിതിയാണ് ഫൌണ്ടേഷൻ ലക്‌ഷ്യം വെക്കുന്നത് . കലാസാംസ്കാരികരംഗത്തു നവീനവും സര്ഗാത്മകവും ആയ ഒരു സൗന്ദര്യബോധത്തിന്റെ നിര്മിതിക്കായി ഞങ്ങൾക്കൊപ്പം നിങ്ങളും പങ്കുചേരും എന്ന് പ്രതീക്ഷിക്കുന്നു

News & Events

card image

P K Rosi foundation website Inauguration

കോഴിക്കോട്- മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസി മലയാള സിനിമാ പ്രവര്‍ത്തകരാല്‍ പിന്നീട് ക്രൂ

card image

- The Heroine - Book release

The Heroine Book release

സംവിധായകനും, കേരളസ്റ്റേറ്റ് ചലച്ചിത്ര അക്കാഡമി ചെയർമാനുമായ ശ്രീ കമൽ പുസ്തകം പ്രകാശനം ചെയ്ത് സം

card image

Poetry Contest for Student - 2018 - A Ayyappan Memorial

പി.കെ.റോസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കവി എ.അയ്യപ്പന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർഥികൾക്ക

Activities

►പി കെ റോസിയുടെ സമാനമായി തമസ്കരിക്കപെട്ടുപോയവരുടെയും കണ്ടെത്തി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക . ►കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ചുള്ള പഠന ഗവേഷണങ്ങൾ നടത്തുക. ►ചലച്ചിത്രം, നാടകം എന്നിങ്ങനെ ദൃശ്യാ മാധ്യമ രംഗത്ത് തനിമയുള്ള ആവിഷ്കരണങ്ങളുടെ നിർമാണങ്ങളും പ്രദർശനവും നടത്തുക. ►ലോകസിനിമയിലെ മൂല്യവത്തായ ചലച്ചിത്രാവിഷ്കരണങ്ങളുടെ പ്രദർശനവും ഫിലിം ഫെസ്ടിവലുകളും നടത്തുക.

►പരിസ്ഥിതി സംബന്ധമായ അവബോധം ഉളവാക്കുന്ന ആവിഷ്കരണങ്ങളെ പ്രോത്സാഹിപ്പിക്കുക. ►അവഗണയ്ക്കപ്പെട്ട അവശ കലാകാരന്മാർക്ക് സഹായം എത്തിക്കുക. ►കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. ►സമാനചിന്താഗതിയുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണം സാധ്യമാക്കുക.

►ലൈംഗിക ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി shortfilm ഡോക്യുമെന്ററി എന്നിവ നിർമിക്കുക. ►പുസ്തകപ്രസാധനം, സമകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങി അച്ചടിമാധ്യമ രംഗത്തും സൃഷ്ടിപരമായ ഇടപെടലുകൾ നടത്തുക. ►മുതിര്ന്ന തലമുറയിലെ ജീവിച്ചിരിക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിനായുള്ള പരിപാടികൾ നടപ്പാക്കുക. ►പുതുതലമുറയിലെ പ്രതിഭകൾക്ക് വളർന്നു വരുന്നതിനായി അവാർഡുകളും സ്കോളര്ഷിപ്പുകളും ഏർപ്പെടുത്തുക.

Get In Touch